നാട്ടുകടവ് റോഡിലെ മെറ്റൽക്കൂന യാത്രയ്ക്കു ഭീഷണി
1568539
Thursday, June 19, 2025 3:44 AM IST
തിരുവല്ല: നഗരസഭയിൽ നാട്ടുകടവ് ഏഴാം വാർഡിലെ റോഡ് നവീകരണത്തിനായി കരാറുകാരൻ റോഡിൽ മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത് അപകടം ക്ഷണിച്ചു വരുത്തുന്നു.
ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ അപകടത്തിൽപെട്ടിട്ടും മെറ്റൽ റോഡിൽ നിന്നും നീക്കാൻ നടപടിയുണ്ടായിട്ടില്ല. കിഴക്കൻമുത്തൂർ - മനയ്ക്കച്ചിറ റോഡിൽ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിന് സമീപമാണ് മെറ്റൽകൂന.
റോഡിലേക്ക് വീണു വാഹനങ്ങൾക്ക് മാർഗതടസം ഉണ്ടാകുന്ന രീതിയിലാണ് മെറ്റൽ കിടക്കുന്നത്. വേഗത്തിൽ എത്തുന്ന വാഹനം വളവിൽ കൂട്ടിയിട്ടിരിക്കുന്ന കൂന കാണാതെ അപകടത്തിൽപെടുന്നത് പതിവാണ്. കാൽനടയാത്രക്കാർക്കും കൂന അപകടമുണ്ടാക്കും.
ടികെ റോഡിൽ പണികൾ നടക്കുന്നതു കാരണം വാഹനങ്ങൾ മനയ്ക്കച്ചിറ - കിഴക്കൻമുത്തൂർ റോഡിലൂടെ വഴിതിരിച്ചുവിട്ടിരിക്കുന്നതിനാൽ തിരക്കും ഏറെയാണ്.