പ​ത്ത​നം​തി​ട്ട: പി.​എ​ൻ. പ​ണി​ക്ക​രു​ടെ സ്മ​ര​ണ​യി​ൽ വാ​യ​ന​ദി​നാ​ച​ര​ണം ഇ​ന്ന്. വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​നും ഇ​ന്ന് വി​വി​ധ ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും സ്കൂ​ളു​ക​ളി​ലും തു​ട​ക്കം കു​റി​ക്കു​ക​യാ​ണ്.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല വാ​യ​ന​പ​ക്ഷാ​ച​ര​ണം ഇ​ന്ന് രാ​വി​ലെ 10 ന് ​റാ​ന്നി എം​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പ്ര​ഫ. ടി.​കെ.​ജി നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് ഏ​ബ്ര​ഹാം മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ് പ്രേം ​കൃ​ഷ്ണ​ന്‍ വാ​യ​ന സ​ന്ദേ​ശം ന​ല്‍​കും.