തുന്പമൺ വൈഎംസിഎയിൽ സ്നേഹോത്സവ് - 2025
1568537
Thursday, June 19, 2025 3:44 AM IST
തുന്പമൺ: മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വില്പനയും വർധിച്ചു വരുന്ന സാഹചര്യത്തിൽ ധാർമികതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ രീതിയാണ് വർത്തമാനകാലത്തിന്റെ ആവശ്യമെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം. തുമ്പമൺ വൈഎംസിഎയിൽ സംഘടിപ്പിച്ച സ്നേഹോത്സവ് - 2025 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു.
വൈഎംസിഎ സംസ്ഥാന പ്രസിഡന്റ് പ്രഫ. അലക്സ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലാലി ജോൺ അനുമോദന സന്ദേശം നൽകി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ടി. വർഗീസ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഗീതാറാവു, തുമ്പമൺ എംജി എച്ച്എസ് എസ് പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോർജ്, ഹെഡ് മാസ്റ്റർ റോയി ജോൺ , വൈഎംസിഎ സീനിയർ നേതാവ് വി.ടി. ഡേവിഡ്, സെക്രട്ടറി ഇ. കെ. രാജൻ, മുൻ പ്രസിഡന്റ് കെ. എൻ. തോമസ് എന്നിവർ പ്രസംഗിച്ചു.
വെറ്ററൻസ് അത് ലറ്റിക് മത്സരങ്ങളിലെ ദേശീയ ചാമ്പ്യൻ വി. ജി. മാത്യു. എംജി യൂണിവേഴ്സിറ്റി ബിഎഡ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ജെയ്നി മേരി ജോ എന്നിവരെയും എസ്എസ്എൽസി ,പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളേയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു.