പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
1568528
Thursday, June 19, 2025 3:39 AM IST
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയബന്ധത്തിലായ ശേഷം, വിവാഹവാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി പീരുമേട് തോട്ടപ്പുര കൊടിയകുളങ്ങര വീട്ടിൽ അഭിറാമാണ് (19) പെരുനാട് പോലീസിന്റെ പിടിയിലായത്. പെരുനാട് സ്വദേശിനിയും പ്ലസ് ടൂ വിദ്യാർഥിനിയുമായ പെൺകുട്ടി പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് യുവാവിനെ വാട്ട്സാപ്പ് ഗ്രൂപ്പ് മുഖേന പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ പീരുമേട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി.
ഇതേ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് 2024 ൽ ഇയാൾക്കെതിരേ പെരുനാട് പോലീസ് കേസ് എടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ അഭിറാമിനെ റിമാൻഡ് ചെയ്തു.