തി​രു​വ​ല്ല: അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ന്യൂ​ജ​ൻ ബൈ​ക്ക് ഇ​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു.
തു​ക​ല​ശേ​രി തെ​ക്കേ​ക്കൂ​റ്റ് എ​ൻ.​വി. ബെ​ന്നി (59)യാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​നി​ടെ ബൈ​ക്കി​ലെ ക​ന്പി നെ​ഞ്ചി​ൽ തു​ള​ച്ചു ക​യ​റി​യാ​ണ് ത​ന്പി​യു​ടെ ദാ​രു​ണാ​ന്ത്യം ഉ​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 8.30 ഓ​ടെ തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ബി​എ​സ്എ​ൻ​എ​ൽ ഭ​വ​ന് മു​മ്പി​ലാ​യി​രു​ന്നു അ​പ​ക​ടം. എം​സി റോ​ഡി​ൽ നി​ന്നും തി​രു​വ​ല്ല - മാ​വേ​ലി​ക്ക​ര റോ​ഡി​ലേ​ക്കു​ള്ള വ​ൺ​വേ​യി​ൽ നി​ന്നും എ​ത്തി​യ ബൈ​ക്ക് ബെ​ന്നി ഓ​ടി​ച്ചി​രു​ന്ന ആ​ക്ടീ​വ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പൊ​ട്ടി​പ്പോ​യ ബൈ​ക്കി​ന്‍റെ മി​റ​ർ സ്ഥാ​പി​ച്ചി​രു​ന്ന ക​മ്പി ബെ​ന്നി​യു​ടെ നെ​ഞ്ചി​ൽ തു​ള​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​ൽ മാ​ര​ക​മാ​യ മു​റി​വേ​റ്റ ബെ​ന്നി​യെ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തി​രു​വ​ല്ല ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ൽ നി​ന്നും ആ​ഹാ​രം വാ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് ബെ​ന്നി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

തൃ​ശൂ​ർ ചി​റ്റി​ല​പ്പ​ള്ളി സ്വ​ദേ​ശി​യും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ ബെ​ന്നി തു​ക​ല​ശേ​രി മാ​ക്ഫാ​സ്റ്റി​നു സ​മീ​പ​മു​ള്ള ഭാ​ര്യ​വീ​ട്ടി​ൽ ആ​യി​രു​ന്നു താ​മ​സം. അ​പ​ക​ട​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നാ​യ മി​ത്ര​ക്കേ​രി പു​തു​ക്കേ​രി ത​ട്ട​ക​ത്തി​ൽ പു​ത്ത​ൻ​ചി​റ​യി​ൽ ജ്യോ​തി​സി​നെ ( 19 ) തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി.