ടിപ്പറുകൾ കൂട്ടിയിടിച്ചു
1568536
Thursday, June 19, 2025 3:39 AM IST
ഏഴംകുളം: തൊടുവക്കാട്ട് ടിപ്പറുകൾ കൂട്ടിയിടിച്ച് അപകടം. സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും അപകടത്തിൽ തകർന്നു. ഒരു ടിപ്പറിന്റെ ടയറിന് ഉണ്ടായ പ്രശ്നമാണ് അപകടത്തിന് കാരണമായത്.
ടയർ പൂർണമായും തേയ്മാനം സംഭവിച്ച സ്ഥിതിയിലായിരുന്നു. രാത്രികാലങ്ങളിലും അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ രാത്രിയിലും പച്ചമണ്ണ് കയറ്റിയ ടിപ്പർ ലോറി നാട്ടുകാർ തടഞ്ഞിരുന്നു.