വനിതാ കമ്മീഷന് അദാലത്ത് നടത്തി
1568792
Friday, June 20, 2025 3:24 AM IST
തിരുവല്ല: മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 18 പരാതി തീര്‍പ്പാക്കി. 60 പരാതികളാണ് ആകെ ലഭിച്ചത്. ഏഴെണ്ണം പോലീസ് റിപ്പോര്‍ട്ടിനും ഒരെണ്ണം ജാഗ്രതാസമിതിക്കും നല്കി.
ജില്ലാ നിയമ സഹായ വേദിയിലേക്ക് മൂന്ന് പരാതി കൈമാറി. പുതുതായി ഒരു പരാതി ലഭിച്ചു. 31 പരാതി അടുത്ത അദാലത്തിലേക്ക് മാറ്റി. കമ്മീഷന് അംഗം എലിസബത്ത് മാമ്മന്‍ മത്തായി നേതൃത്വം നല്കി. അഡ്വ. സിനി, അഡ്വ. സീമ, കൗണ്‍സലര്‍മാരായ തെരേസ തോമസ്, രമ്യ കെ. പിള്ള, പോലീസ് ഉദ്യോഗസ്ഥരായ പാര്‍വതി, അനിത എന്നിവര്‍ പങ്കെടുത്തു.