ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു
1568800
Friday, June 20, 2025 3:41 AM IST
മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരേ നാഷണൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റീസിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ മാരാമൺ സുവാർത്ത ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ചു.
വൈസ് പ്രസിഡന്റ് റവ. തോമസ് എം. പുളിവേലിൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പ്രകാശ് പി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് സന്ദേശം നൽകി. റവ.ഷാജി കെ. ജോർജ്, പി.കെ. മാത്യുക്കുട്ടി,
തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തംഗം റീനാ തോമസ്, അനീഷ് തോമസ്, റവ.ഡോ.ആർ.ആർ. തോമസ്, ബാബു വെൺമേലി, എം.കെ. കരുണാകരൻ, സന്തോഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു.
2023 ഒക്ടോബറിൽ ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെതിരേ നടത്തിയ അതിക്രൂരമായ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തുന്ന രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നായകരും മാധ്യമങ്ങളും ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ക്രൂരതകളെ തമസ്കരിക്കുന്നു.
വോട്ട് ബാങ്കിന്റെ പേരിലുള്ള നിലപാട് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾക്ക് ഇവർ തന്നെയായിരിക്കും ഉത്തരവാദികളെന്നും യോഗം അഭിപ്രായപ്പെട്ടു.