കോ​ന്നി: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളേ​യും കോ​ന്നി പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ അം​ഗ​മാ​ക്കു​ന്ന​തി​ന് ദേ​ശീ​യ വാ​യ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

ഒ​രു മാ​സ​ക്കാ​ലം കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തും. ലൈ​ബ്ര​റി സ​ന്ദ​ർ​ശി​ച്ച കു​ട്ടി​ക​ൾ​വാ​യ​ന പ്ര​തി​ജ്ഞ എ​ടു​ത്തു. എ​സ്പി​സി എ​സ്പി​ഒ എ​സ്. സു​ഭാ​ഷ് വാ​യ​നാ​ദി​ന പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സ​ലി​ൽ വ​യ​ലാ​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​നോ​ദ് വാ​ഴ​പ്പ​ള്ളി​ൽ, ഗി​രീ​ഷ്കു​മാ​ർ ശ്രീ​നി​ല​യം, എ​ൻ.​എ​സ്. മു​ര​ളി മോ​ഹ​ൻ, എ​സ്. കൃ​ഷ്ണ​കു​മാ​ർ, ബി.​ശ​ശി​ധ​ര​ൻ​നാ​യ​ർ, ഐ​ഷ​ഫാ​ത്തി​മ, അ​ർ​ജ്ജു​ൻ, ആ​രി​ഫ് മു​ഹ​മ്മ​ദ്, ആ​ർ​ച്ച ആ​ർ പി​ള്ള, എ​സ്.​അ​ൽ​ജി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.