തി​രു​വ​ല്ല: പു​തു​ത​ല​മു​റ ഭാ​ഷ​യ്ക്കു പ്ര​ധാ​ന്യം ന​ല്‍​കി ഭാ​വ​നാ സൃ​ഷ്ടി​യു​ള്ള​വ​രാ​യി വ​ള​ര​ണ​മെ​ന്നും ല​ഹ​രി ഉ​പ​യോ​ഗം സ​ര്‍​ഗാ​ത്മ​ക​ത​യെ ബാ​ധി​ക്കു​മെ​ന്നും സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍. എ​ക്‌​സൈ​സ് വി​മു​ക്തി മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​യി ന​ട​പ്പാ​ക്കു​ന്ന
ല​ഹ​രി​ക്കെ​തി​രേ വാ​യ​നാ ല​ഹ​രി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ല്ല എം​ജി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ എ​സ്. സ​നി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ് ക​ളീ​ക്ക​ൽ‌, തി​രു​വ​ല്ല എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മി​ഥു​ന്‍ മോ​ഹ​ന്‍, ഹൈ​സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ദീ​പാ മേ​രി ജേ​ക്ക​ബ്, ഫാ. ​സി.​വി. ഉ​മ്മ​ൻ, അ​ധ്യാ​പ​ക​രാ​യ മ​ത്താ​യി ടി.​വ​ര്‍​ഗീ​സ്, ലീ​ന ഏ​ബ്ര​ഹാം, ഷേ​ര്‍​ളി തോ​മ​സ്, ബി​നു ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.