കീക്കൊഴൂർ ഓർത്തഡോക്സ് പള്ളിയിൽ ശതാബ്ദി ഉദ്ഘാടനവും പെരുന്നാളും
1569035
Saturday, June 21, 2025 2:59 AM IST
പത്തനംതിട്ട: കീക്കൊഴൂർ സെന്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനും നാളെ മുതൽ 30 വരെ നടക്കുമെന്ന് വികാരി ഫാ.എബി വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു.
നാളെ രാവിലെ 7.30 ന് കുർബാനയേ തുടർന്ന് ഒന്പതിന് പെരുന്നാൾ കൊടിയേറ്റ്. ഉച്ചയ്ക്ക് 12ന് പത്തനംതിട്ട ബേസിൽ ദയറായിൽ നിന്നും കാതോലിക്കേറ്റ് പതാക പ്രയാണം ആരംഭിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലിത്തായിൽ നിന്നും കാതോലിക്കേറ്റ് പതാക ഇടവക ട്രസ്റ്റി ഏറ്റുവാങ്ങും.
തുമ്പമൺ, നിലയ്ക്കൽ ഭദ്രാസനങ്ങളിലെ വിവിധ ദേവാലയങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകുന്നേരം 4.30ന് കീക്കൊഴൂർ മലർവാടി ജംഗ്ഷനിൽ എത്തിച്ചേരും. അവിടെനിന്നും പദയാത്രയായി ദേവാലയത്തിലേക്ക് നീങ്ങും. 26നു വൈകുന്നേരം ഗ്ലോബൽ സംഗമത്തിൽ ഫാ.മാത്യു ഏബ്രഹാമും 27ന് രാവിലെ പത്തിന് വനിതാ സംഗമത്തിൽ വത്സമ്മ ചെറിയാനും സന്ദേശം നൽകും.
രാത്രി ഏഴിന് ഫാ. സ്റ്റെഫിൻ ജേക്കബ് വചനശുശ്രൂഷ നടത്തും. 28നു വൈകുന്നേരം കുടുംബസംഗമത്തിൽ ഫാ. സിനു സാം സന്ദേശം നൽകും.
29 ന് രാവിലെ എട്ടിന് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 11 ന് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്കാ ബാവാ നിർവഹിക്കും . നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിക്കും.
കേന്ദ്ര മന്ത്രി ജോർജ് കുര്യൻ മുഖ്യ സന്ദേശം നൽകും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. മാർത്തോമ്മാ സഭ റാന്നി-നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത ശതാബ്ദി ലോഗോ പ്രകാശനം ചെuയ്യും. ജീവകാരുണ്യ നിധിയുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് നിർവഹിക്കും.
ആന്റോ ആന്റണി എംപി , പ്രമോദ് നാരായണൻ എംഎൽഎ, മുൻ എംഎൽഎ രാജു ഏബ്രഹാം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം എന്നിവർ പ്രസംഗിക്കു. രാത്രി ഏഴിനു റാസ . 30 ന് രാവിലെ 8.30ന് ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ് കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10 ന് പ്രദക്ഷിണം.
തുടർന്ന് ശ്ലൈഹിക വാഴ്വ്, കൈമുത്ത്, നേർച്ച വിളമ്പ്. ട്രസ്റ്റി മാത്യൂസ് മാടത്തേത്ത്, സെക്രട്ടറി ലിജോ വർഗീസ് അയ്യംപ്ളാക്കൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.