ഏ​നാ​ത്ത്: പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തേ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു പേ​ര്‍ കൂ​ടി ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ. അ​ടൂ​ര്‍ ഏ​നാ​ത്ത് പ​ടി​ഞ്ഞാ​റേ​ക്ക​ര ച​രു​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ സി​ജു സു​കു​മാ​ര​ന്‍ (45), പ​ന്ത​ളം കു​ര​മ്പാ​ല കാ​രാ​ന്‍​മ​യി​ല്‍ ആ​ദി​ത്യ​ന്‍ (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ഴ​യ ഏ​നാ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് നി​ന്നും ഏ​നാ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​മൃ​ത് സിം​ഗ് നാ​യ​കം, എ​എ​സ​ഐ ര​വി, സി​പി​ഒ​മാ​രാ​യ സു​നി​ല്‍ രാ​ജു, ഷ​ഹീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ജു സു​കു​മാ​ര​ന്‍ അ​റ​സ്റ്റി​ലാ​വു​ന്ന​ത്.

പ​ന്ത​ളം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ഡി പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും ചെ​റു പൊ​തി​ക​ളി​ലാ​ക്കി ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തി​വ​രു​ന്ന ആ​ദി​ത്യ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്.