തി​രു​വ​ല്ല: പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ഹ​ശി​ല്പി​യും തി​രു​വ​ല്ല ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ അ​ധ്യ​ക്ഷ​നു​മാ​യി​രു​ന്ന യാ​ക്കോ​ബ് മാ​ര്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 69 -മ​ത് ഓ​ര്‍​മ​യാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​ദ​യാ​ത്ര നാ​ളെ ന​ട​ക്കും.

രാ​വി​ലെ എ​ട്ടി​ന് ഒ​ള​ശ​യി​ലെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ നി​ന്നാരം​ഭി​ക്കു​ന്ന ഛായാ​ചി​ത്ര പ്ര​യാ​ണം വാ​ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര​ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ​ത്തും. തു​ട​ർ​ന്ന് അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ര്‍​ബാ​ന .

ഒ​ന്നി​ന് പ​ദ​യാ​ത്ര ആ​രം​ഭി​ച്ച് മാ​ർ തെ​യോ​ഫി​ലോ​സ് അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​ൻ ക​ത്ത്രീ​ഡ​ൽ ദേ​വാ​ല​യ​ത്തി​ൽ വൈ​കു​ന്നേ​രം 5.30ന് ​എ​ത്തും.

27നു ​രാ​വി​ലെ ആ​ർ​ച്ച് ബി​ഷ​പ് ഡോ.​ തോ​മ​സ് മാ​ർ കൂ​റി​ലോ​സി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന​യും ന​ട​ക്കും.