കേരളത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിയില്‍ ദീപികയുടെ പങ്ക് വലുത്: പ്രമോദ് നാരായണ്‍
1569257
Sunday, June 22, 2025 2:58 AM IST
റാന്നി: കേരളത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിയില്‍ ദീപിക ചെലുത്തിയ സ്വാധീനം വലുതെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. റാന്നി സിറ്റഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ ദീപിക - ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് അക്കാഡമിക് എക്സലന്‍സ് (ആദരം 2025) ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഭാവിതലമുറയുടെ സംരക്ഷണത്തിനും ധാര്‍മിക മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതശൈലി കെട്ടിപ്പടുക്കുന്നതിലും ദീപിക മുഖ്യപങ്കു വഹിച്ചുവരികയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാളും രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടറുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ എ പ്ലസ്, എ വണ്‍ നേടിയ കുട്ടികളെയും സയന്‍സ് വിഷയത്തില്‍ 80 ശതമാനത്തിലധികം നേടിയ കുട്ടികളെയും നൂറു ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ചടങ്ങില്‍ ആദരിച്ചു. കേഴ്വിശക്തി ഇല്ലാതിരുന്നിട്ടും സിബിഎസ്ഇ 12-ാംക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ ശിവാനിയെ (സിറ്റഡല്‍ റസിഡന്‍ഷല്‍ സ്കൂൾ, റാന്നി) പ്രമോദ് നാരായണ്‍ എംഎല്‍എ പ്രത്യേകം അഭിനന്ദിച്ചു. ദീപിക ജനറല്‍ മാനേജര്‍ ഫാ. രഞ്ജിത് ആലുങ്കല്‍ ആമുഖ പ്രഭാഷണം നടത്തി.
ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് സ്ഥാപക ചെയര്മാന് കെ.സി.ജി. വര്‍ഗീസിന്റെ 85-ാം ജന്മദിനത്തോടനുബന്ധിച്ച് റാന്നി മേഖലയിലെ വിവിധ സ്കൂളുകളില്‍ ദീപിക ദിനപത്രവും ചില്‍ഡ്രന്‍സ് ഡൈജസ്റ്റും നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡീന്‍ ഓഫ് അക്കാഡമിക് ജോണ്സണ് മാത്യു നിര്‍വഹിച്ചു.
മുന്‍ എംഎല്‍എ രാജു ഏബ്രഹാം, മാര്‍ത്തോമ്മ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.തോമസ് കോശി പനച്ചമൂട്ടിൽ, സിറ്റഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജോബിന് ടി. ജയിംസ്, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്, മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ പി.ബിജ ു എന്നിവര്‍ പ്രസംഗിച്ചു.
ക്ലാസുകള്‍ക്ക് ഹിന്ദുസ്ഥാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡീന്‍ ഓഫ് അക്കാഡമിക് ജോണ്സണ് മാത്യു, റീജണല്‍ മാനേജര്‍ ജോണ്‍ ജോ തോമസ്, സീക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജിബിന്‍ ബിനു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി. ദീപിക പിആര്‍ഒ മാത്യു കൊല്ലമലക്കരോട്ട് സ്വാഗതവും പത്തനംതിട്ട ജില്ലാ ലേഖകന്‍ ബിജു കുര്യന് നന്ദിയും പറഞ്ഞു.