വായനദിനാചരണവും സ്കോളര്‍ഷിപ്പ് വിതരണവും നടത്തി
1569264
Sunday, June 22, 2025 2:58 AM IST
വെച്ചൂച്ചിറ: ഡോ. പി.എം. ജലീല്‍ ഫൗണ്ടേഷന് ഫോര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ (തിരുവനന്തപുരം) ആഭിമുഖ്യത്തില്‍ വെച്ചൂച്ചിറ കോളനി ജിഎച്ച്എസ്എസില്‍ സ്കോളര്‍ഷിപ്പ് വിതരണവും വായനവാരത്തിന്റെ ഉദ്ഘാടനവും നടന്നു.
ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് തോമസ് വായനദിന സന്ദേശവും അനുഗ്രഹ പ്രഭാഷണവും നടത്തി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ് ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് ജോമോന് ജെ. പുല്ലാട് അധ്യക്ഷത വഹിച്ചു.
ഫൗണ്ടേഷന് പ്രസിഡന്റ് ഡോ. സാം വി. ദാനിയേൽ, ജനറല്‍ സെക്രട്ടറി ഡോ. വസന്തകുമാരൻ, സ്കൂള്‍ ഹെഡ്മിസ്ട്രസ് സുജ ജോര്‍ജ്,അധ്യാപകരായ ഷിജോ മോന് മാത്യു, അസീബ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു.