ലഹരിക്കെതിരേ ഭാരതയാത്ര
1569046
Saturday, June 21, 2025 3:13 AM IST
കോന്നി: വരുന്ന ലഹരിവ്യാപനത്തിനെതിരേ കോന്നി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നിയിൽ നിന്നും കാശ്മീരിലേക്ക് ഭാരത യാത്ര പുറപ്പെട്ടു. കോൺഗ്രസ് കോന്നി ബ്ലോക്ക് സെക്രട്ടറി പ്രകാശ് , കോൺഗ്രസ് ബൂത്ത് സെക്രട്ടറി അലക്സാണ്ടർ , നോബി മാത്യു , ആൽവിൻ എന്നിവരാണ് യാത്രാ സംഘത്തിലുള്ളത്.
കോന്നിയിൽ നിന്നു കാശ്മീർ വരെ ലഹരി വിപത്തിനെതിരെ നടത്തുന്ന സന്ദേശ യാത്രയ്ക്ക് കോന്നി കോൺഗ്രസ് ഭവനിൽ യാത്രയയപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ, മണ്ഡലം ചെയർമാൻ റോജി ഏബ്രഹാം, സേവാദൾ ജില്ലാ ചെയർമാൻ ശ്യാം എസ്. കോന്നി, യുഡിഎഫ് കോന്നി മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലീഫ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൗദ റഹിം, ഐവാൻ വകയാർ,
എ. അസീസ് കുട്ടി, തോമസ് കാലായിൽ, സി.കെ ലാലു, നിഷ അനീഷ്, റോബിൻ കാരാവള്ളിൽ, സലാം കോന്നി, പ്രിയ എസ് തമ്പി, ജോളി തോമസ്, റോബിൻ ചെങ്ങറ, വർഗീസ് പൂവൻപാറ, ബിനു അട്ടച്ചാക്കൻ എന്നിവർ പ്രസംഗിച്ചു.