പെ​രു​നാ​ട് : ആ​രോ​ഗ്യം ആ​ന​ന്ദം, അ​ക​റ്റാം അ​ര്‍​ബു​ദം കാ​മ്പ​യി​ന്‍ ജി​ല്ലാ​ത​ല മെ​ഗാ സ്‌​ക്രീ​നിം​ഗ് പെ​രു​നാ​ട് അ​ട്ട​ത്തോ​ട് പ​ടി​ഞ്ഞാ​റ് ട്രൈ​ബ​ല്‍ ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഊ​രു​മൂ​പ്പ​ന്‍ വി. ​കെ. നാ​രാ​യ​ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നാ​റാ​ണം​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് സ​ര്‍​ജ​ന്‍ ഡോ. ​അ​നീ​ഷ് കെ. ​സോ​മ​ന്‍ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ച്ചു.

വെ​ച്ചു​ച്ചി​റ, റാ​ന്നി പെ​രു​നാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലി​ട​ങ്ങ​ൾ, വ്യ​വ​സാ​യ പാ​ര്‍​ക്കു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് മെ​ഗാ സ്‌​ക്രീ​നിം​ഗ് ക്യാ​മ്പു​ക​ള്‍ ന​ട​ത്തു​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ഐ​പ്പ് ജോ​സ​ഫ്, ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​കെ. കെ. ​ശ്യാം​കു​മാ​ർ, ആ​ര്‍​ദ്രം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അം​ജി​ത് രാ​ജീ​വ​ൻ, ജി​ല്ലാ എ​ഡ്യു​ക്കേ​ഷ​ന്‍ മീ​ഡി​യ ഓ​ഫീ​സ​ര്‍ എ​സ്. ശ്രീ​കു​മാ​ർ, റാ​ന്നി പെ​രു​നാ​ട് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ദീ​പ ഹ​രി​ഹ​ര​ൻ, ഡി​എ​ന്‍​ഒ ലാ​ലി തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.