പ​ത്ത​നം​തി​ട്ട: യോ​ഗ​യി​ലൂ​ടെ ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നും ശാ​രീ​രി​ക മാ​ന​സി​ക ഊ​ര്‍​ജം വീ​ണ്ടെ​ടു​ക്കാ​നും സാ​ധി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍. ആ​യു​ഷ് വ​കു​പ്പും ദേ​ശീ​യ ആ​യു​ഷ് മി​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 11 -ാം അ​ന്താ​രാ​ഷ്‌​ട്ര യോ​ഗ​ദി​നാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദി​നാ​ച​ര​ണ​ത്തി​ല്‍ ഒ​തു​ങ്ങാ​തെ യോ​ഗ​യെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നാ​യി ദി​വ​സ​വും സ​മ​യം ക​ണ്ടെ​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ർ. കൃ​ഷ്ണ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ഹോ​മി​യോ​പ്പ​തി) ഡോ. ​ബി​ജു​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ വെ​ല്‍​ന​സ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​അ​രു​ണ്‍ തു​ള​സി ക്ലാ​സ് ന​യി​ച്ചു.

യോ​ഗ​യി​ലെ ദേ​ശീ​യ സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് രേ​വ​തി രാ​ജേ​ഷി​നെ എ​ഡി​എം ബി. ​ജ്യോ​തി ആ​ദ​രി​ച്ചു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ മി​നി തോ​മ​സ്, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​സ്. അ​ഖി​ല, യോ​ഗ ഇ​ന്‍​സ്ട്ര​ക്‌​ട​ര്‍ ശ്രീ​ജേ​ഷ് വി. ​കൈ​മ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.