പാല് ഉത്പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
1569269
Sunday, June 22, 2025 3:08 AM IST
കുളനട: പാല് ഉത്പാദനത്തില്‍ ജില്ല സ്വയം പര്യാപ്തത കൈവരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാർ.
കുളനട കുടുംബശ്രീ പ്രീമിയം കഫേയില്‍ ക്ഷീര വികസന വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച പാല് ഉപഭോക്തൃ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ മിഷന് ജില്ലാ കോഓര്‍ഡിനേറ്റര്‍ എസ്. ആദില, ഫാം ലൈവ്ലി ഫുഡ് ജില്ലാ മാനേജര്‍ സുഹാന ബീഗം, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ എൽ. സുസ്മിത എന്നിവര്‍ പങ്കെടുത്തു.