പരിസ്ഥിതി പുസ്തക പ്രദർശനം ഒരുക്കി ഭൂമിത്രസേനാ ക്ലബ്
1569049
Saturday, June 21, 2025 3:13 AM IST
പ്രമാടം: പത്തനംതിട്ട പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേനാ ക്ലബ് വായനാദിനത്തോടനുബന്ധിച്ച് പ്രകൃതി വായനയും പരിസ്ഥിതിഗന്ധിയായ പുസ്തകങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.
യുവതലമുറയെ വായനയിലൂടെ പ്രകൃതിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രകൃതി വായന കുട്ടികൾക്കായി സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നിലത്ത് വട്ടയില, തേക്കില തുടങ്ങിയവ വിരിച്ച് അതിൽ നൂറോളം പുസ്തകങ്ങൾ വായനയ്ക്കായി ഒരുക്കി.
കെ. കെ. നീലകണ്ഠന്റെ കേരളത്തിലെ പക്ഷികൾ, സലിം അലിയുടെ ഒരു കുരുവിയുടെ പതനം തുടങ്ങി നിരവധി പുസ്തകങ്ങളും സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ അരണ്യം മാഗസിൻ, ഒരേ ഭൂമി ഒരേ ജീവൻ, സൂചിമുഖി, കൂട് തുടങ്ങിയ മാസികകളും പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കി.