നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ അടിത്തറ ഇളക്കും: മോന്‍സ് ജോസഫ്
1569267
Sunday, June 22, 2025 3:08 AM IST
പത്തനംതിട്ട: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടുകൂടി എല്‍ഡിഎഫ് സര്‍ക്കാരിന്റെ അടിത്തറ ഇളകുമെന്ന് കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ.
കേരള കോണ്‍ഗ്രസ് ജനസമ്പര്‍ക്ക ഭവന സന്ദര്‍ശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസുമായി രഹസ്യ ചങ്ങാത്തം ഉണ്ടാക്കി വര്‍ഗീയത ഇളക്കിവിട്ട എല്‍ഡിഎഫിന് ജനാധിപത്യ വിശ്വാസികള്‍ കനത്ത തിരിച്ചടി നല്‍കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വര്‍ഗീസ് മാമ്മന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി വൈസ് ചെയര്മാന്മാരായ ജോസഫ് എം. പുതുശേരി, പ്രഫ. ഡി. കെ. ജോൺ, ജോണ്‍ കെ. മാത്യൂസ്, സംസ്ഥാന ട്രഷറാര്‍ ഡോ. ഏബ്രഹാം കലമണ്ണിൽ,
സീനിയര്‍ ജനറല്‍ സെക്രട്ടറി കുഞ്ഞുകോശി പോൾ, സ്റ്റേറ്റ് അഡൈ്വസര്‍ ജോര്‍ജ് കുന്നപ്പുഴ, ഉന്നത അധികാര സമിതി അംഗങ്ങളായ ബാബു വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ് കോപ്പാറ, തോമസ് മാത്യു ആനിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.