പ്രേംനസീർ രാഷ്ട്രീയ ജനസേവാ പുരസ്കാരം ചിറ്റയം ഗോപകുമാർ ഏറ്റുവാങ്ങി
1569047
Saturday, June 21, 2025 3:13 AM IST
അടൂർ: പ്രേംനസീർ സുഹൃദ് സമിതിയുടെ നേതൃത്വത്തിൽ പ്രേംനസീറിന്റെ പേരിലുള്ള രാഷ്ട്രീയ ജന സേവാ പുരസ്കാരം സെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിൽ നിന്ന് ഏറ്റുവാങ്ങി.
ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ പ്രശസ്തിപത്രം നൽകി. ഭാരത് ഭവൻ സെക്രട്ടറി പ്രമോദ് പയ്യന്നുർ , സംവിധായകൻ സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.