"മാറുന്ന കേരളവും സ്ത്രീ സുരക്ഷയും' ജില്ലാ സെമിനാർ നടത്തി
1570154
Wednesday, June 25, 2025 3:53 AM IST
പത്തനംതിട്ട: സംസ്ഥാന വനിതാ കമ്മീഷനും നഗരസഭയും സംയുക്തമായി മാറുന്ന കേരളവും സ്ത്രീ സുരക്ഷയും എന്ന വിഷയത്തിൽ ജില്ലാ സെമിനാർ നടത്തി. നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
വനിതാ കമ്മീഷൻ അംഗം എലിസബത്ത് മാമ്മൻ മത്തായി എക്സ് എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ്, വാർഡ് കൗൺസിലർമാരായ എസ്. ഷീല, സി. കെ. അർജുനൻ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പൊന്നമ്മ ശശി, മുനിസിപ്പൽ എൻജിനിയർ ജെ.എസ്. സുധീർരാജ്, സിഡിഎസ് മെംബർ സെക്രട്ടറി മിനി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.
കില റിസോഴ്സ് പേഴ്സൺ എം.വി. രമാദേവി സെമിനാറിനു നേതൃത്വം നൽകി.