സിപിഐ മണ്ഡലം സമ്മേളനത്തില്‍ ബഹളം
1569646
Monday, June 23, 2025 3:40 AM IST
പത്തനംതിട്ട: സിപിഐ പത്തനംതിട്ട മണ്ഡലം സമ്മേളനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ബഹളം. ജില്ലാ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബഹളം നടന്നത്.
ജില്ലാ സമ്മേളന പ്രതിനിധികളായി ബെന്‍സി തോമസ്, സാബു കണ്ണങ്കര എന്നിവരെ ഒഴിവാക്കിയതാണ് ബഹളത്തിന് ഇടയാക്കിയത് ഇവരെ മണ്ഡലം കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ജില്ലാ സമ്മേളന പ്രതിനിധിയാക്കുന്നതില് ഒരു വിഭാഗം എതിര്‍ത്തു.
എഐടിയുസി നേതാവായ ബെന്‍സി തോമസ് നേരത്തേ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ബി. ഹരിദാസിനെ മണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുത്തു.