ഓ​മ​ല്ലൂ​ര്‍: ചീ​ക്ക​നാ​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​നു കൊ​ടി​യേ​റി. ഇ​ന്ന​ലെ രാ​വി​ലെ ഫാ.​ഡോ.​ തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത് കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റും ഭ​ക്ത​സം​ഘ​ട​നാ വാ​ര്‍​ഷി​ക​വും ന​ട​ന്നു. വി​കാ​രി ഫാ.​ ജോ​യ്‌​സി പു​തു​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഇ​ന്നു മു​ത​ല്‍ രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​കും.

25നു ​വൈ​കു​ന്നേ​രം 4.30ന് ​കു​ര്‍​ബാ​ന, വ​ച​ന പ്ര​ഘോ​ഷ​ണം. ഫാ.​ ഷെ​ബി​ന്‍ മാ​മ്മൂ​ട്ടി​ല്‍ നേ​തൃത്വം ​ന​ല്‍​കും. 26നു ​വൈ​കു​ന്നേ​രം ഫാ.​വ​ര്‍​ഗീ​സ് ഡാ​നി​യേ​ല്‍ ത​യ്യി​ലും 27ന് ​ഫാ. ജോ​യല്‍ പൗ​വ്വ​ത്തും കാ​ര്‍​മി​ക​രാ​കും. 28ന് ​രാ​വി​ലെ ഏ​ഴി​ന് യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. തു​ട​ര്‍​ന്ന് ന​വ​തി ഉ​ദ്ഘാ​ട​നം.

വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ര്‍​ഥ​ന, ഫാ.​ ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തു​ട​ര്‍​ന്ന് റാ​സ. 29ന് ​രാ​വി​ലെ 7.30ന് ​തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് ഫാ.​ബോ​ബി ഇ​ര​ട്ട​പ്പു​ളി​ക്ക​ല്‍ കാ​ര്‍​മി​ക​നാ​കും. ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണം, നേ​ര്‍​ച്ച​വി​ള​മ്പ്, കൊ​ടി​യി​റ​ക്ക്​.