തി​രു​വ​ല്ല: പു​ന​രൈ​ക്യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ഹ​ശി​ല്പി​യും തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യും ആ​യി​രു​ന്ന യാ​ക്കോ​ബ് മാ​ര്‍ തെ​യോ​ഫി​ലോ​സി​ന്‍റെ 69 ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് എം​സി​വൈ​എം തി​രു​വ​ല്ല അ​തി​രൂ​പ​ത സ​മി​തി​യു​ടെ​യും കോ​ട്ട​യം മേ​ഖ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഛായ​ചി​ത്ര​പ്ര​യാ​ണ​വും പ​ദ​യാ​ത്ര​യും ന​ട​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ള​ശ​യി​ല്‍ മാ​ര്‍ തെ​യോ​ഫി​ലോ​സി​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ഛായാ​ചി​ത്ര പ്ര​യാ​ണം വാ​ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ല്‍ എ​ത്തു​ക​യും തു​ട​ര്‍​ന്ന് അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ റ​വ. ഡോ. ​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു.

ഉ​ച്ച​ക​ഴി​ഞ്ഞ് വാ​ക​ത്താ​ന​ത്തു​നി​ന്നാ​രം​ഭി​ച്ച പ​ദ​യാ​ത്ര വൈ​കു​ന്നേ​രം മാ​ര്‍ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന തി​രു​വ​ല്ല സെ​ന്‍റ് ജോ​ണ്‍​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ന്‍ ക​ത്തീ​ഡ്ര​ല്‍ ദേ​വാ​ല​യ​ത്തി​ലെ ക​ബ​ര്‍ ചാ​പ്പ​ലി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. തു​ട​ര്‍​ന്ന് തി​രു​വ​ല്ല അ​തി​ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ന്‍ ഡോ.​തോ​മ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ധൂ​പ​പ്രാ​ര്‍​ഥ​ന ന​ട​ന്നു.