ലഹരിക്കെതിരേ കരുത്താകാം, കരുതലോടെ പദ്ധതി ഉദ്ഘാടനം ഇന്ന്
1569643
Monday, June 23, 2025 3:40 AM IST
തുമ്പമണ്‍: എംജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ലഹരിക്കെതിരേ കരുത്താകാം കരുതലോടെ പദ്ധതിയുടെ ഉദ്ഘാടനവും പുസ്തകോത്സവവും ഇന്നും നാളെയും നടക്കും. കോട്ടയം നാഷണല്‍ ബുക്ക്സ്റ്റാളുമായി ചേര്‍ന്നാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉച്ചകഴിഞ്ഞ് 2.30ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം പദ്ധതി ഉദ്ഘാടനം ചെയ്യും .
പിടിഎ പ്രസിഡന്റ് ഷിബു കെ. ഏബ്രഹാം അധ്യക്ഷത വഹിക്കും. എക്സൈസ് വിമുക്തി മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോസ് കളീക്കല്‍ മുഖ്യപ്രഭാഷണം നടത്തും.
"പുസ്തകമാണെന്റെ ലഹരി" പുസ്തകമേള ഇന്ന് രാവിലെ ഒമ്പതിന് ആരംഭിക്കും നാളെ വൈകുന്നേരം നാലിനു സമാപിക്കും വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പുസ്തക മേളയില്‍ ആകര്‍ഷകമായ വിലക്കുറവില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്.