അന്തര്‍ദേശീയ യോഗദിനാചരണം
1569649
Monday, June 23, 2025 3:40 AM IST
പത്തനംതിട്ട: ഭൂമിക്കും ആരോഗ്യത്തിനും യോഗ എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി അന്തര്‍ദേശീയ യോഗദിനാചരണം നടത്തി. ജില്ലാ യോഗ അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സിൽ, യോഗ അസോസിയേഷന്, ചേതന യോഗ, ഒളിമ്പിക് അസോസിയേഷന് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പത്തനംതിട്ട നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് ഒളിമ്പിക് ദിന സന്ദേശം നല്കി.
യോഗാചാര്യ സ്മിത യോഗദിന സന്ദേശം നല്കി. ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി ആര്. പ്രസന്നകുമാര്‍, പ്രതിഭാ കോളജ് പ്രിന്‍സിപ്പല്‍ കെ.ആര്. അശോക് കുമാര്‍, ചേതന യോഗ സെക്രട്ടറി ശ്രീജേഷ് വി. കൈമള്‍, യോഗ അസോസിയേഷന് ഓഫ് പത്തനംതിട്ട പ്രസിഡന്റ് പി. ബാലചന്ദ്രന്, വൈസ് പ്രസിഡന്റ് എസ്. നളിലാക്ഷനായര്, സെക്രട്ടറി പി.കെ. അശോകൻ, ജോയിന്റ് സെക്രട്ടറി മനീഷ് രാജ്, ട്രഷറര്‍ കെ. മണിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് യോഗ പ്രദര്‍ശനവും ചാമ്പ്യന്മാരായ കുട്ടികളുടെ യോഗ ഡാന്‍സും അവതരിപ്പിച്ചു.
മാര്‍ത്തോമ്മ സ്കൂളില്‍
പത്തനംതിട്ട: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ പ്രിന്‍സിപ്പല്‍ ജിജി മാത്യു സഖറിയ ഉദ്ഘാടനം ചെയ്തു. യോഗ ട്രെയിനര്‍ അഞ്ചു ബി. ദാസ് നേതൃത്വം നല്കി. സിപിഒ വി.റ്റി. മിന്റോ, ഡി.ഐ. രാജേഷ്, എസിപിഒ ജിഷാ തോമസ് എന്നിവര്‍ നേതൃത്വം നല്കി.
പോലീസ് ആസ്ഥാനത്ത്
പത്തനംതിട്ട: അന്താരാഷ്ട്ര യോഗ ദിനം ജില്ലാ പോലീസ് ആസ്ഥാനത്ത് ആചരിച്ചു. ഇതിന്റെ ഭാഗമായി ക്യാമ്പ് ഹാളില്‍ യോഗാമുറകള്‍ അഭ്യസിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ.എ. വിദ്യാധരന്, നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ബി. അനില്‍, ജില്ലാ പോലീസ് ഓഫീസിലെ വിവിധ യൂണിറ്റുകളിലെയും ഡിഎച്ച്ക്യൂ യൂണിറ്റിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിശീലക അഞ്ജു ബി. ദാസ് യോഗ പരിശീലന ക്ലാസ് നയിച്ചു.