എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
1569650
Monday, June 23, 2025 3:40 AM IST
ചാരുംമൂട്: ബംഗളൂരുവില്‍നിന്ന് എംഡിഎംഎയുമായി നാട്ടിലെത്തിയ രണ്ടു യുവാക്കളെ നൂറനാട് പോലീസ് സാഹസികമായി പിടികൂടി. വരില്‍നിന്നു 29 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കായംകുളം പുള്ളിക്കണക്ക്ശ്രീഅജയാലയത്തില് അഖില്‍ അജയന് (27), കൃഷ്ണപുരം പെരിങ്ങാല കണ്ടിശേരി വീട്ടില്‍ പ്രശാന്ത് (29) എന്നിവരെയാണ് പിടികൂടിയത്.
കഴിഞ്ഞദിവസം ഉച്ചയ്ക്ക്12 മണിയോടെ ചാരുംമൂട്ടില്നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്ന് മധുര, തെങ്കാശി, പുനലൂര്‍ വഴിയാണ് ഇവര്‍ ചാരുംമൂട്ടിലെത്തിയത്. ഇവരെ ക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കായംകുളത്തിനു പോകാന്‍ കെഎസ്ആര്‍ടിസ് ബസില്‍ കയറിയ യുവാക്കള്‍ പോലീസിനെ കണ്ട് ഇറങ്ങിയോടി.
എസ്ഐ ജയകൃഷ്ണനും സംഘം ഇവരെ പാലമൂട് ജംഗ്ഷനില്‍വച്ച് ഓടിച്ചിട്ടുപിടികൂടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എഎസ്ഐ അജിതകുമാരി, സീനിയര്‍ സിപിഒ രജീഷ്, സിപിഒമാരായ ഷെരീഫ്, ദിലീപ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.