ശുചിത്വ മിഷൻ റീൽസ് മത്സരം
1569883
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: ശുചിത്വ മിഷൻ എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി എന്ന കാന്പെയിന്റെ ഭാഗമായി സംസ്ഥാനതല റീൽസ് മത്സരം സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ റീലുകളെ ജില്ലാതലത്തിൽ പരിശോധിച്ച് തെരഞ്ഞെടുക്കുന്നവയെ സംസ്ഥാന തല മത്സരത്തിന് അയക്കുന്നതാണ് രീതി. പരമാവധി ഒരു മിനിട്ട് ദൈർഘ്യമുള്ള റീലുകളാണ് തയാറാക്കേണ്ടത്.
മലയാള ഭാഷയിൽ തയാറാക്കിയ റീലുകൾ 9:16 അനുപാതത്തിൽ പോട്രേറ്റ് രീതിയിലാകണം. എംപി ഫോർ അല്ലെങ്കിൽ എവിഐ ഫോർമാറ്റിലാണ് റീൽ തയാറാക്കേണ്ടത്. റീലുകളിൽ ഉൾപ്പെടുക്കേണ്ട ഫ്രെയിം ശുചിത്വ മിഷൻ പത്തനംതിട്ടയുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാകും. ഫ്രെയിം ഉൾപ്പെടുത്താത്ത റീലുകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല. എന്റെ കരുതൽ എന്റെ പരിസ്ഥിതിക്കായി എന്നതാണ് റീലിന്റെ വിഷയം. റീൽ ചിത്രീകരിച്ച വ്യക്തി അത് സ്വന്തം പേജിൽ പോസ്റ്റ് ചെയ്ത് അതിന്റെ ലിങ്കും വീഡിയോയ്ക്ക് ഒപ്പം അയച്ചു തരണം. പേര്, മൊബൈൽ നമ്പർ, സ്ഥലം എന്നിവ ഉണ്ടാകണം. മത്സരത്തിനായി റീലും മറ്റുവിവരങ്ങളും 9744324071 എന്ന വാട്സാപ്പ് നമ്പരിലേക്കോ, [email protected] എന്ന ഇ മെയിൽ വിലാസത്തിലേക്കോ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്ക്: 9744324071 എന്ന മൊബൈൽ നമ്പരിൽ ബന്ധപ്പെടണം.
റീലുകൾ മത്സരത്തിനായി അയ്ക്കേണ്ട അവസാന തീയതി 28. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 10 റീലുകൾക്ക് 10,000 രൂപ വീതം സമ്മാനമായി ലഭിക്കും. വിശദവിവരങ്ങൾ എസ്. അനൂപ്, അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ (ഐഇസി), ശുചിത്വ മിഷൻ, പത്തനംതിട്ട. ഫോൺ നമ്പർ: 9744324071.