വായനവാരാഘോഷം
1570159
Wednesday, June 25, 2025 3:57 AM IST
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ വായനവാരാഘോഷം നടന്നു. തിരുവല്ല അതിരൂപത പിആർഒ ഫാ. സന്തോഷ് അഴകത്ത് ഉദ്ഘാടനം ചെയ്തു.
മാധ്യമ പ്രവർത്തകൻ വർഗീസ് സി. തോമസ് മുഖ്യാതിഥി ആയിരുന്നു. പ്രഥമാധ്യാപകൻ ഷാജി മാത്യു, പിടിഎ പ്രസിഡന്റ് സജി ഏബ്രഹാം, റിനു അൽഫോൻസ, ശീതൾ മരിയ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
പത്ര വായന പ്രോത്സാഹിപ്പിക്കുന്നതിന് ഓരോ ക്ലാസിൽ നിന്ന് ക്ലാസ് ലൈബ്രറി ലീഡേഴ്സിനെ തെരഞ്ഞെടുത്ത് ബാഡ്ജുകൾ നൽകി. പുസ്തകങ്ങൾ ക്ലാസിലേക്ക് നൽകുന്നതിന് സഹായിക്കുന്ന ക്ലാസ് ലൈബ്രറേറിയൻ പദ്ധതിരൂപീകരിച്ചു.