നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കും: ജോബ് മൈക്കിൾ
1570153
Wednesday, June 25, 2025 3:53 AM IST
തിരുവല്ല: നന്മയുടെ പ്രവർത്തനങ്ങൾ നല്ല സമൂഹത്തെ സൃഷ്ടിക്കുമെന്നും മാനസിക സംഘർഷങ്ങളുടെ നടുവിൽ പുസ്തകങ്ങളിലൂടെ ലഭിക്കുന്ന അറിവ് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കുമെന്നും ജോബ് മൈക്കിൾ എംഎൽഎ.
വൈഎംസിഎ സബ് - റീജിയന്റെ ആഭിമുഖ്യത്തിൽ സിഎസ്ഐ ബധിര വിദ്യാലയത്തിൽ നടന്ന ലഹരിയുടെ ഇരുട്ടിൽ നിന്ന് വായനയുടെ വെളിച്ചത്തിലേക്ക് എന്ന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരേയുള്ള പോരാട്ടത്തിൽ അറിവിന്റെ വെളിച്ചമാകുവാൻ കഴിയണമെന്നും ഇരുളടഞ്ഞ ജീവിതങ്ങൾക്ക് അത് പ്രകാശമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. സബ് - റീജിയൻ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.
ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. കേരള റീജിയൻ യൂത്ത് വർക്ക് കമ്മിറ്റി ചെയർമാൻ ലിനോജ് ചാക്കോ, പ്രിൻസിപ്പൽ റീന വർഗീസ്, ഹെഡ്മിസ്ട്രസ് ലീന ചെറിയാൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം സജി അലക്സ്, മുൻ ചെയർമാൻമാരായ വർഗീസ് ടി. മങ്ങാട്, ജുബിൻ ജോൺ, ജോ ഇലഞ്ഞിമൂട്ടിൽ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, പ്രോഗ്രാം കൺവീനർ റോയി വർഗീസ് എന്നിവർ പ്രസംഗിച്ചു.