അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു
1569884
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പത്തനംതിട്ട, താഴെ വെട്ടിപ്രം നിരവേൽ പരേതനായ മുരളീധരൻ നായരുടെ ഭാര്യ പ്രസന്ന (55) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ താഴെവെട്ടിപ്ര്ത് മകൻ ജിതേഷിനൊടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്പോൾ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിസാര പരിക്കുകളോടെ ജിതേഷ് രക്ഷപെട്ടു. പരിക്കേറ്റ പ്രസന്ന ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ മരിച്ച. സംസ്കാരം ഇന്ന് അഞ്ചിന് വീട്ടുവളപ്പിൽ. ജിഷ്ണു മറ്റൊരു മകനാണ്.