മ​ല്ല​പ്പ​ള്ളി: യൂ​ണി​ഫോ​മി​നു​പി​ന്നി​ൽ പേ​ന ഉ​പ​യോ​ഗി​ച്ച് കു​ത്തി വ​ര​ച്ച​തു ചോ​ദ്യം ചെ​യ്ത പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക്ക് സ​ഹ​പാ​ഠി​ക​ളു​ടെ മ​ർ​ദ്ദ​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. എ​ഴു​മ​റ്റൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യാ​യ എ​ഴു​മ​റ്റൂ​ർ ഊ​ന്നു​ക​ല്ലി​ൽ വീ​ട്ടി​ൽ അ​ഭി​ന​വ് ബി. ​പി​ള്ള​യ്ക്കാ​ണ് (17) പ​രി​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ്ല​സ് ടു ​ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഞ്ചു​പേ​ർ ചേ​ർ​ന്ന് ത​ന്നെ മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ഭി​ന​വ് പ​റ​യു​ന്ന​ത്.

സ​യ​ൻ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ന​വ്. ഇം​ഗ്ലീ​ഷ് ക്ലാ​സി​ൽ ഒ​ന്നി​ച്ചാ​ണ് ഇ​വ​രു​ടെ പ​ഠ​നം.
ക്ലാ​സി​നി​ടെ അ​ഭി​ന​വി​ന്‍റെ പി​ൻ ബ​ഞ്ചി​ൽ ഇ​രി​ക്കു​ന്ന അ​ഞ്ചം​ഗ സം​ഘം ഷ​ർ​ട്ടി​ന്‍റെ പി​ൻ​വ​ശ​ത്ത് പേ​ന കൊ​ണ്ട് വ​ര​യ്ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്യു​ക പ​തി​വാ​യി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച ക്ലാ​സി​ൽ എ​ത്തി​യ അ​ഭി​ന​വ് ഇ​ത് ചോ​ദ്യം ചെ​യ്തു. തു​ട​ർ​ന്ന് ത​ന്നെ സൗ​ഹാ​ർ​ദ​പൂ​ർ​വം എ​ൽ​പി സ്കൂ​ൾ സ്റ്റാ​ഫ് റൂം ​പ​രി​സ​ര​ത്തെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്ന് അ​ഭി​ന​വി​ന്‍റെ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ത​ല​യ്ക്ക് പി​ന്നി​ലും മു​ഖ​ത്തും ക​ണ്ണി​നും പ​രി​ക്കേ​റ്റ അ​ഭി​ന​വ് മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ഭി​ന​വി​ന്‍റെ മാ​താ​വ് പെ​രു​മ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​ബി​ന്ദു പ​റ​ഞ്ഞു.