പു​ല്ലാ​ട്: വാ​യ​നമാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പി.​എ​ൻ. പ​ണി​ക്ക​ർ അ​നു​സ്മ​ര​ണം, അ​നു​മോ​ദ​നം , ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം എ​ന്നി​വ പു​ല്ലാ​ട് സ​ർ​വോ​ദ​യ വാ​യ​ന​ശാ​ല​യി​ൽ ന​ട​ത്തി.

ഡോ. ​ജോ​സ് പാ​റ​ക്ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​റു​ഗീ​സ് മാ​ത്യു ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. 10, 12 ക്ലാ​സ്സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യി​ക​ളെ​യും 2024-25 ലെ ​താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ യു​പി വാ​യ​ന​മ​ത്സ​ര വി​ജ​യി​യേ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു .

വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. റ്റി.​വി. ലി​ജു, സി.​വി. ശ​ശി​കു​മാ​ർ, ജോ​ർ​ജ് മാ​ത്യു , ഡോ. ​മേ​രി ജേ​ക്ക​ബ്, നീ​ന മെ​റി​ൻ പ്ര​സാ​ദ്, ലൈ​ബ്രേ​റി​യ​ൻ എ.​ര​തി, ധീ​ര​ജ് കൃ​ഷ്ണ, ജേ​ക്ക​ബ് മാ​ത്യു മാ​ടോ​ലി​ൽ, സെ​ക്ര​ട്ട​റി കെ.​വി. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.