പുഷ്പഗിരി നഴ്സിംഗ് കോളജിൽ
1570160
Wednesday, June 25, 2025 3:57 AM IST
തിരുവല്ല: പുഷ്പഗിരി നഴ്സിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ വായനവാരത്തോടനുബന്ധിച്ച് വായനദിനാഘോഷം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ പ്രഫ. വിനീത ജേക്കബ് ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ മലപ്പുറം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജ് ലൈബ്രേറിയനും കോളജ് കൗൺസിലറും എഴുത്തുകാരിയുമായ സ്മിത പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. കോളജ് ലൈബ്രേറിയൻ ജീന എൻ. നായർ പ്രസംഗിച്ചു.