അ​ടൂ​ർ: 3.5 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ൽ ന​ടു​മു​രു​പ്പ് എ.​നി​സാ​മു​ദ്ദീ​നെ​യാ​ണ് (42) അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ഴ​കു​ളം മേ​ട്ടും​പു​റം റോ​ഡി​ൽ ബാ​ഗു​മാ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു നി​സാ​മു​ദ്ദീ​ൻ. ഇ​തി​നി​ടെ​യി​ൽ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​നു​ള്ള യോ​ദ്ധാ​വ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം സ​ഞ്ച​രി​ച്ച വാ​ഹ​നം ക​ണ്ട് ഇ​യാ​ൾ ഓ​ടി.

പോ​ലീ​സ് സം​ഘ​വും ഇ​യാ​ൾ​ക്ക് പി​ന്നാ​ലെ ഓ​ടി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നി​സാ​മു​ദ്ദീ​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

അ​ടൂ​ർ എ​സ്എ​ച്ച്ഒ ശ്യാം ​മു​ര​ളി, എ​സ്ഐ ന​കു​ല​രാ​ജ​ൻ,എ​സ് സി​പി​ഒ​മാ​രാ​യ മു​ജീ​ബ്,ശ്യാം​കു​മാ​ർ,സി​പി​ഒ മാ​രാ​യ ആ​ർ.​രാ​ജ​ഗോ​പാ​ൽ,വി​ഗ്നേ​ഷ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം എ​ന്നി​വ​ർ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി.