ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ഉദ്ഘാടനം ചെയ്തു
1569892
Tuesday, June 24, 2025 3:56 AM IST
മല്ലപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 34 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച മീറ്റിംഗ് ഹാളിന്റെയും പരിശീലന ഹാളിന്റെയും ഉദ്ഘാടനവും പട്ടികജാതി കുട്ടികള്‍ക്ക് വേണ്ടി 30 ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച 12 പഠന മുറികളുടെ താക്കോല്‍ ദാനവും മാത്യു ടി. തോമസ് എംഎല്‍എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തില്‍ അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിദ്യാമോള്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി. എന്‍. മോഹനൻ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജ്ഞാനമണി മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്ധു സുബാഷ്, ജോസഫ് ജോണ്‍, ഈപ്പന് വര്‍ഗീസ്, അമ്പിളി പ്രസാദ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജേക്കബ് ജോര്‍ജ്, ആസൂത്രണ സമിതി അംഗം അലക്സ് കണ്ണമല, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വി. സുജ, എസ് സി ഡിഒ കെ.ആര്. മഞ്ജു , മല്ലപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിനീഷ് പി. ജോയ്, അസിസ്റ്റന്റ് എന്‍ജിനിയര്‍ മെറിന് പി രാജു, ഡിഇഒ അര്‍ച്ചന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു.