നിലന്പൂരിലെ വിജയം; ആഹ്ലാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ
1569889
Tuesday, June 24, 2025 3:56 AM IST
പത്തനംതിട്ട: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥി ആര്യാടന് ഷൗക്കത്തിന്റെ തിളക്കമാര്‍ന്ന വിജയം പിണറായി സര്‍ക്കാരിന്റെ അഴിമതി നിറഞ്ഞ ജനദ്രോഹ ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ആര്യാടന് ഷൗക്കത്തിന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടത്തിയ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിന്റെ ഒരുമയോടെയുള്ള പ്രവര്‍ത്തനഫലമാണ് തെരഞ്ഞെടുപ്പ് വിജയമെന്നും പത്തനംതിട്ട ജില്ലയിലുള്‍പ്പെടെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച് വരും തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് സ്ഥാനാർഥികള്‍ വിജയം കൊയ്യുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി അംഗം റ്റി.എം. ഹമീദ് അധ്യക്ഷത വഹിച്ചു. ഡിസിസി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, കെ. ജാസിംകുട്ടി, ഡി.എന്‍. തൃദീപ്, എസ്.വി. പ്രസന്നകുമാർ, എം.എസ്. പ്രകാശ്, കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബാബു വര്‍ഗീസ്, തോമസ് ജോസഫ്, റ്റി.എം. സുനില്‍ കുമാർ, കെ.പി. നൗഷാദ്, ജെറി മാത്യു സാം, റെനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണിൽ, ദിലീപ് കുമാര്‍ പൊതീപ്പാട്, കെ.പി. മുകുന്ദൻ, എം. സിറാജ്, നഹാസ് പത്തനംതിട്ട, അബ്ദുള്‍കലാം ആസാദ്, അന്‍സര്‍ മുഹമ്മദ്, എം. രാജ, പി.കെ. ഇക്ബാൽ, അജിത്ത് മണ്ണില്‍, എ. ഫറൂഖ്, പി.കെ. ഗോപി, ഷാജി കുളനട, ബിനു മൈലപ്ര, അംബിക വേണു, സജു ജോര്‍ജ്, ജോസ് കൊടുന്തറ, റെജി വാര്യപുരം, അഷറഫ് അപ്പാകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
മല്ലപ്പള്ളിയിലും
മല്ലപ്പള്ളി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് കേരള കോൺഗ്രസ് സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ.
യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളിയിൽ നടന്ന വിജയാഹ്ലാദ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ലാലു തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെകട്ടറി കോശിപി. സഖറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, സാം പട്ടേരിൽ, ജോൺസൺ കുര്യൻ, എം.കെ. സുഭാഷ് കുമാർ, എസ്. വിദ്യാമോൾ, റ്റി.എസ്. ചന്ദ്രശേഖരൻ നായർ, മണിരാജ് പുന്നിലം, ലിൻസൺപാറോലിക്കൽ, റജി പണിക്കമുറി, സുനിൽ നിരവുപുലം, കെ.ജി. സാബു, റെജി ചാക്കോ, അനിൽ കയ്യാലാത്ത് , റജി തേക്കുങ്കൽ , ബെൻസി അലക്സ്, സിന്ധു സുഭാഷ്, സജി തോട്ടത്തി മലയിൽ, റ്റിജു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
അടൂരിൽ
അടൂർ: നിലമ്പൂരിലെ വമ്പിച്ച വിജയത്തേ തുടർന്ന് അടൂരിൽ നടത്തിയ വിജയാഹ്ലാദപ്രകടനം മുതിർന്ന കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കൺവീനർ പഴകുളം ശിവദാസൻ അധ്യക്ഷതവഹിച്ചു.