രാഷ്ട്രപതിക്ക് മന്ത്രി അയ്യപ്പശില്പം സമ്മാനിച്ചു
1602093
Thursday, October 23, 2025 3:44 AM IST
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉപഹാരമായി നൽകിയത് അയ്യപ്പശിൽപം. തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലെ ശിൽപി ഹേമന്ത് കുമാർ രൂപകൽപന ചെയ്തതാണ് അയ്യപ്പ ശിൽപം.
നാലുമാസം കൊണ്ടാണ് കുമ്പിൾ മരത്തിന്റെ ഒറ്റത്തടിയിൽ ഹേമന്ത് ശിൽപം നിർമിച്ചത്. തിരുവനന്തപുരം കുമാരപുരം സ്വദേശിയായ ഹേമന്തിന് 2015ലെ നാഷണൽ മെറിറ്റ് അവാർഡ് ഫോർ ആർടിസൻസ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്.