‘ജലമാണു ജീവന്’ രണ്ടാം ഘട്ടത്തിനു തുടക്കം
1602100
Thursday, October 23, 2025 3:44 AM IST
കൊറ്റനാട്: ജലമാണ് ജീവന് കാമ്പെയിന് രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം കൊറ്റനാട് എസ്വി എച്ച്എസ്എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി നിര്‍വഹിച്ചു. ഹരിതകേരളം മിഷന്, ഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായാണ് കാമ്പെയിന് നടത്തുന്നത്.
കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലെ കിണർജലം ഹരിതകേരളം മിഷന്റെ ലാബുകളില്‍ വിദ്യാര്‍ഥികളായ അഞ്ജന രാജേഷ്, വൈഗ സുമോദ് എന്നിവര്‍ പരിശോധന നടത്തി. മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ക്ക് ഹരതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ അഭിനന്ദനപത്രം നല്കി. കുട്ടികള്‍ തയാറാക്കിയ പ്രോജക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
ജില്ലയില്‍ 21 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലാണ് ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 5245 സാമ്പിളുകള്‍ പരിശോധന നടത്തി.