റാ​ന്നി: സി​റ്റ​ഡ​ൽ സ്കൂ​ളി​ൽ ശാ​സ്ത്ര പ്ര​ദ​ർ​ശ​നം സി​നോ​ഷ​ർ - 2025 ഇ​ന്നു ന​ട​ക്കും. രാ​വി​ലെ 9.30 ന് ​മും​ബെ ഹോ​ളി​ദാ​ദാ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഡോ. ​എം.​റ്റി. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ർ​ഥി​ക​ളി​ൽ ശാ​സ്ത്രീ​യ ചി​ന്താ​ശേ​ഷി​യും അ​ന്വേ​ഷ​ണ മ​നോ​ഭാ​വ​വും വ​ള​ർ​ത്തു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് സി​നോ​ഷ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മാ​നേ​ജ്മെ​ൻ്റ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​വും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.