മെഴുവേലി, കോയിപ്രം വികസന സദസ്
1602099
Thursday, October 23, 2025 3:44 AM IST
കോഴഞ്ചേരി: കോയിപ്രം ഗ്രാമപഞ്ചായത്ത് വികസനസദസ് ഇന്നു രാവിലെ 10.30ന് പുല്ലാട് സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ലിജോയ് കുന്നപ്പുഴ അധ്യക്ഷത വഹിക്കും.
മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉച്ചകഴിഞ്ഞ് 2.30ന് ഇലവുംതിട്ട ജെപി ഓഡിറ്റോറിയത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിക്കും.