സ്വീകരിക്കാനും യാത്രയാക്കാനും ജനപ്രതിനിധികൾ
1602094
Thursday, October 23, 2025 3:44 AM IST
പത്തനംതിട്ട: പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ ഇറങ്ങിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കാനും യാത്ര അയയ്ക്കാനും ആന്റോ ആന്റണി എംപി, എംഎൽഎമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ എന്നിവരുണ്ടായിരുന്നു.
മന്ത്രി വി.എൻ. വാസവൻ രാഷ്ട്രപതിയെ അനുഗമിച്ചു. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും ജില്ലാ പോലീസ് മേധാവി ആർ.ആനന്ദും രാഷ്ട്രപതിയെ സ്വീകരിക്കാനും പന്പയിലേക്കുള്ള യാത്രയിലും മടക്കയാത്രയിലും ഒപ്പമുണ്ടായി.