റോഡുകളുടെ ഉദ്ഘാടനം ഇന്ന്
1602102
Thursday, October 23, 2025 3:52 AM IST
പത്തനംതിട്ട: നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുമ്പഴ -പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍ -പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല - കുമ്പഴ, പത്തനംതിട്ട -താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍ - കാതോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇന്നു രാവിലെ 12.30ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
തിരുവല്ല - കുമ്പഴ റോഡില്‍ പരിയാം - സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തി എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ ചെയര്‍പേഴ്സണ്‍ റ്റി. സക്കീര്‍ ഹുസൈന്, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോന്നിയിൽ
കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ് - മാവനാല്‍ - ട്രാന്‍സ്ഫോര്‍മര്‍ ജംഗ്ഷന് - ആനകുത്തി - കുമ്മണ്ണൂര്‍ - കല്ലേരി റോഡ് നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ പത്തിന് കുമ്മണ്ണൂരില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ജി. ബാബുരാജന് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്തംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോന്നി മിനിബൈപാസ്
കോന്നി: കോന്നി മിനിബൈപാസും കോന്നി- വെട്ടൂര്‍ -കൊന്നപ്പാറ റോഡ് നിർമാണോദ്ഘാടനവും ഇന്നു രാവിലെ 10.30ന് മാര്‍ക്കറ്റ് ജംഗ്ഷനില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
പ്രമാടം ക്ഷേത്രം-ഇരപ്പുകുഴി
പ്രമാടം: ഗ്രാമപഞ്ചായത്തിലെ ചള്ളംവേലിപ്പടി - പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഇന്നു രാവിലെ 11.30ന് പൂങ്കാവ് ജംഗ്ഷനില്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രമാടം പഞ്ചായത്ത് ഓഫീസ് കൊട്ടി പിള്ളേത്ത്-ഐരേത്ത് റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
ഏഴംകുളം - കൈപ്പട്ടൂര്‍
കൊടുമൺ: ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കൊടുമണ്‍ ജംഗ്ഷനില്‍ മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.
റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ പി. ആര്. മഞ്ജുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ. കെ. ശ്രീരന്‍, വി. എസ്. ആശ, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.