തെക്കേത്തുകവല: വിഷു ആഘോഷങ്ങളുടെ ഭാഗമായി തെക്കേത്തുകവല ഗ്രാമീണ ഗ്രന്ഥശാലയിൽ നടന്ന മേടമാസത്തെ വരവേൽക്കാം, കാർഷിക ആചാരങ്ങളെ ഓർമിക്കാം എന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.എൻ. സോജൻ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് പി.കെ. ബാബു ലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ആർ. അനിൽ, കെ.ആർ. അഭിജിത് തുടങ്ങിയവർ പ്രസംഗിച്ചു. നഷ്ടപ്പെട്ടു പോയ കാർഷിക സംസ്കാരത്തെക്കുറിച്ച് പുതുതലമുറയെ ഓർമപ്പെടുത്തുവാനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഗ്രന്ഥശാല ഭാരവാഹികൾ പറഞ്ഞു.