അഞ്ചാം തവണയും ബെസ്റ്റ് ഗൈഡ് യൂണിറ്റായി സെന്റ് ആന്‍സ്
1438226
Monday, July 22, 2024 7:46 AM IST
ചങ്ങനാശേരി: സെന്റ് ആന്‍സ് സ്കൂളിലെ ഗൈഡ് യൂണിറ്റ് 2023-24 പ്രവര്‍ത്തന വര്‍ഷത്തെ സ്കൂള്‍, ലോക്കല്‍, ജില്ലാ സംസ്ഥാന ഘടകങ്ങളിലെ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ബെസ്റ്റ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍, ലോക്കല്‍ തലങ്ങള്‍ കൂടാതെ ജില്ലാ തലത്തില്‍ നടക്കുന്ന റാലികള്‍, ദിനാചരണങ്ങള്‍, ക്യാമ്പുകള്‍ ഇവയിലെല്ലാം സജീവമായിരുന്നു ഈ യൂണിറ്റ്.
സംസ്ഥാനതലത്തില്‍ നടന്ന കാമ്പൂരിയിലും യൂണിറ്റിലെ ഗൈഡ് അംഗങ്ങള്‍ പങ്കെടുത്തു. മൂന്ന് ഗൈഡ് കമ്പനികളുള്ള ഈ യൂണിറ്റിന് മികച്ച ഗൈഡ് ക്യാപ്റ്റനും ലോംഗ് സര്‍വീസ് അവാര്‍ഡ് ജേതാവുമായ സിസ്റ്റര്‍ എല്‍സാ ജോസ്, ഡയാനാ വര്‍ഗീസ്, മിനി എം. കുര്യന് എന്നിവര്‍ നേതൃത്വം നല്കുന്നു.