നാ​ല​രക്കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, September 17, 2024 12:08 AM IST
നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍​ചോ​ല ആ​ടു​കി​ട​ന്താ​നി​ല്‍ അ​ടി​മാ​ലി നാ​ര്‍ക്കോ​ട്ടിക് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച നാ​ല​രക്കി​ലോ ഉ​ണ​ക്ക ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​രാ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

ആ​ടു​കി​ട​ന്താ​ന്‍ സ്വ​ദേ​ശി കാ​ര്‍​ത്തി​ക് (19), തേ​നി സ്വ​ദേ​ശി നി​തീ​ഷ് കു​മാ​ര്‍ (21), തേ​നി അ​മ്പു​സ്വാ​മി ന​ഗ​ര്‍ സ്വ​ദേ​ശി ഗോ​കു​ല്‍ പാ​ണ്ടി (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.


അ​സിസ്റ്റന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​എം. അ​ഷ്‌​റ​ഫ്, എ​ന്‍.​കെ. ദി​ലീ​പ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ കെ.​എം. സു​രേ​ഷ്, അ​ബ്ദു​ള്‍ ല​ത്തീ​ഫ്, വി. ​പ്ര​ശാ​ന്ത്, യ​ദു​വം​ശ രാ​ജ്, മു​ഹ​മ്മ​ദ് ഷാ​ന്‍, ബി​ബി​ന്‍ ജയിം​സ്, നി​ധി​ന്‍ ജോ​ണി എ​ന്നി​വ​രും റെ​യ്ഡി​ല്‍ പ​ങ്കെ​ടു​ത്തു.