ലഹരിവിരുദ്ധ സെമിനാറും പോസ്റ്റർ രചനാമത്സരവും നടത്തി
1575345
Sunday, July 13, 2025 7:11 AM IST
രാജാക്കാട്: രാജാക്കാട് വൈഎംസിഎയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ സെമിനാറും പോസ്റ്റർ രചനാമത്സരവും നടത്തി. പഴയവിടുതി ഗവ. യുപി സ്കൂളിലും പന്നിയാർകുട്ടി കൊള്ളിമല സെന്റ് മേരീസ് യുപി സ്കൂളിലുമാണ് കുട്ടികൾക്കായി സെമിനാറും പോസ്റ്റർ രചനാമത്സരവും നടത്തിയത്. പഴയവിടുതി സ്കൂളിൽ ഹെഡ്മാസ്റ്റർ എ.എസ്. ആസാദ് അധ്യക്ഷത വഹിച്ചു.
വൈഎംസിഎ പ്രസിഡന്റും പഞ്ചായത്ത് സ്ഥിരംസമിതിയംഗവുമായ ബെന്നി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സിവിൽ പോലീസ് ഓഫീസർ ആർ. ഷിബു ലഹരിവിരുദ്ധ സെമിനാർ നയിച്ചു.
വൈഎംസിഎ സെക്രട്ടറി ബാബു കൊച്ചുപുര, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ജോഷി തോമസ്, സോഫി സാന്റി, അർച്ചന സുകുമാർ എന്നിവർ പ്രസംഗിച്ചു. പോസ്റ്റർ രചനാമത്സര വിജയികൾക്ക് സമ്മാനങ്ങളും മത്സരത്തിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
പന്നിയാർകൂട്ടി സ്കൂളിൽ നടന്ന ചടങ്ങിൽ വൈഎംസിഎ സെക്രട്ടറി ബാബു ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ജെ. ലിജിമോൾ, സിസ്റ്റർ ആൽഫി ജോർജ്, ഡെയ്സണ്‍ മാത്യു, സോഫി സാന്റി എന്നിവർ പ്രസംഗിച്ചു.