സാഹസിക ടൂറിസം: പരിശീലനം സംഘടിപ്പിക്കും
1575350
Sunday, July 13, 2025 7:11 AM IST
ഇടുക്കി: ജില്ലയിലെ ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ഡിടിപിസിയും ചേർന്ന് ജില്ലയിലെ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി പരിശീലനം സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സാഹസിക വിനോദമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഈ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കുമായി 16ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ പരിശീലന പരിപാടി നടത്തും.
രാവിലെ 10 മുതൽ ഒന്നുവരെ നടക്കുന്ന പരിശീലനം കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി മുഖേനയാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0486-2232248.